
തൃപ്പൂണിത്തുറ: സംഗീത സംവിധായകനായിരുന്ന എം.കെ. അർജുനന്റെ നാലാം ചരമവാർഷികത്തിൽ ശ്രുതിലയ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പിന്നണി ഗായകൻ കലാഭവൻ സാബു ഉദ്ഘാടനം ചെയ്തു. ശ്രുതിലയ പ്രസിഡന്റ് ടി.വി. വിജയകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ജി. ശ്യാം, എസ്. പരമേശ്വരൻ എന്നിവർ സംസാരിച്ചു. തുടർന്ന് അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ ആലാപനവും നടന്നു.