vss
വിശ്വകർമ്മ സർവീസ് സൊസൈറ്റി പടിഞ്ഞാറെ കുറുമശേരി ശാഖ വാർഷികം ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് മനോഹരൻ മൂലേത്ത് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: വിശ്വകർമ്മ സർവീസ് സൊസൈറ്റി പടിഞ്ഞാറെ കുറുമശേരി ശാഖ വാർഷികം ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് മനോഹരൻ മൂലേത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.എൻ. ഷിജു അദ്ധ്യക്ഷനായി. ജില്ല സ്‌കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അനശ്വര കെ. അനിലിനെ ആദരിച്ചു. സെക്രട്ടറി വി.ആർ. മധുസൂദനൻ, ജസ്‌നി മധുസൂദനൻ, കെ.കെ. ബാലൻ, ഗംഗാധരൻ, കെ.ജി. ഷാജി, പി.കെ. വേലായുധൻ, കെ.എൻ. ഗോപി, കെ.കെ. അനിൽ എന്നിവർ സംസാരിച്ചു.