കോലഞ്ചേരി: ചത്തീസ്ഗഡിൽ 2010 ൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ രാജേഷിനെ അനുസ്മരിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ഇൻസ്പെക്ടർ ജിനു തോമസ്, കോൺസ്റ്റബിൾ പ്രജിമോൻ, വിമുക്തഭടൻ വിജയമോഹൻ, വി.എൻ. വിജയൻ, ജി. അനിലൻ, വി.ജി. അശോക് കുമാർ എന്നിവർ പങ്കെടുത്തു. രാജേഷ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.