kemal-pasha

കൊച്ചി: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എഴുത്തുകാർ രചനകളിലൂടെ പ്രതികരിക്കണമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. നവതൂലിക കലാസാഹിത്യവേദിയുടെ മൂന്നാം വാർഷികവും പുസ്തക പ്രകാശന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു . പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായിക ഇന്ദലേഖ വാര്യർ മുഖ്യാതിഥിയായി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വി.ആർ. രാജ്‌മോഹൻ, കലാകാരന്മാരായ കലാഭവൻ മണികണ്ഠൻ, ഗ്രീഷ്മ രാമചന്ദ്രൻ, രാജു പോൾ, ടി.ആർ. അനിൽ, ഷാജി ഇടപ്പള്ളി, പ്രസാദ് കുറ്റിക്കോട് തുടങ്ങിയവർ സംസാരിച്ചു