photo
ചെറായി വരാഹ ദേവസ്വം ക്ഷേത്രത്തിലെ ചൈത്രമാസ മഹോത്സവത്തിന് തന്ത്രി ഡി.ജെ.രവികുമാർ ഭട്ട് കൊടികയറ്റുന്നു

വൈപ്പിൻ:ചെറായി അഴീക്കൽ ശ്രീവരാഹ ക്ഷേത്രത്തിൽ ചൈത്രമാസ മഹോത്സവത്തിന് തന്ത്രി രവികുമാർ ഭട്ട് കൊടിയേറ്റി. 8 ന് വൈകീട്ട് 6.30 ന് നൃത്തനൃത്യങ്ങൾ, തുടർന്ന് മംഗലാരതി, പല്ലക്ക് പൂജ , ഐരാവത വാഹനപൂജ. 9 ന് 6.30ന് സ്വരവീണ സ്‌കൂൾ ഓഫ് മൂസിക് ചെറായിയുടെ തരംഗ്, പല്ലക്കുപൂജ, സിംഹവാഹന പൂജ. 10ന് ദിഗ് വിജയം (തെക്കുഭാഗം), വൈകീട്ട് ഹംസ വാഹനപൂജ. 11ന് ദിഗ് വിജയം (വടക്കുഭാഗം) വൈകീട്ട് സൂര്യ വാഹനപൂജ. 12ന് രഥോത്സവം , നാദസ്വര കച്ചേരി, പള്ളിവേട്ട, സംഗീതസദസ്സ്. 13ന് രാവിലെ പഞ്ചാരിമേളം, വഞ്ചിയെടുപ്പ് , അഭിഷേകം, നാദസ്വര കച്ചേരി, കരകാട്ടം, രജത ഗരുഢ വാഹനപൂജ, രാത്രി 9ന് ശീവേലി, പഞ്ചവാദ്യം, ആറാട്ട് എഴുന്നള്ളിപ്പ്.