കോലഞ്ചേരി: റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ കുടിവെള്ള വിതരണം തുടങ്ങി. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ എം. അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു. സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ ചെയർമാൻ രഞ്ജിത് പോൾ അദ്ധ്യക്ഷനായി. സെന്റ് പീറ്റേഴ്സ് സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ, സബ് ഇൻസ്‌പെക്ടർ കെ. എസ് . ശ്രീദേവി, റെഡ് ക്രോസ് അംഗങ്ങളായ ജയിംസ് പാറേക്കാട്ടിൽ, ജിബു തോമസ്, ബിനോയ് ടി. ബേബി, ഡോ. ജിൽസ് എം. ജോർജ്, പോൾ പി. വർഗീസ്, എവിൻ ടി. ജേക്കബ്, ഡിനു മാത്യു, രമേശ് മോഹൻ,കെ. അരുൺ, റോയി ചാക്കോ, അജു പോൾ, എമീമ വിൻസന്റ് എന്നിവർ പങ്കെടുത്തു.