seva
ഫോട്ടോ: പെരുമ്പാവൂർ ശ്രീധർമ്മശാ |സ്താ ക്ഷേത്രത്തിലെ സേവാഭാരതിയുടെ സൗജന്യ സംഭാരവിതരണകേന്ദ്രം

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വിഷുവിളക്ക് ഉത്സവ കൊടിയേറ്റിനെത്തിയ ഭക്തജനങ്ങൾക്ക് ആശ്വാസമായി സേവാഭാരിയുടെ സംഭാര വിതരണം. അവധിദിനമായതിനാൽ ഞായറാഴ്ച വലിയ ഭക്തജനത്തിരക്കായിരുന്നു. സേവാഭാരതി പെരുമ്പാവൂർ യൂണിറ്റാണ് കൊടുംചൂടിൽ ദാഹിച്ചു വലഞ്ഞ ഭക്തർക്ക് സംഭാരം നൽകിയത്. ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം സ്റ്റാൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. സംഭാര വിതരണോദ്‌ഘാടനം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു നിർവ്വഹിച്ചു. മുൻവർഷങ്ങളിലും ഉത്സവവേളയിൽ സംഭാരം വിതരണം ചെയ്ത് സേവാഭാരതി മാതൃകയായിരുന്നു.