വൈപ്പിൻ : എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖ വാരിശേരി ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ വഴിപാട് രശീതി ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽ വൈപ്പിൻ എസ് .എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി നിർവഹിച്ചു. ആദ്യ രശീതി രവി വാരിശേരി ഏറ്റുവാങ്ങി. പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ.കെ. രത്‌നൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ , വൈസ് പ്രസിഡന്റ് കെ.ആർ. മോഹനൻ , ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ക്ഷേമാവതി ഗോപി , സെക്രട്ടറി പ്രീത ഗിരികുമാർ, പ്രീമ ഷിജു , മേൽ ശാന്തി എ.ആർ. പ്രകാശൻ , വിപിൻ കുമാർ ശാന്തി എന്നിവർ പങ്കെടുത്തു.