കോലഞ്ചേരി: എൻ.ഡി.എ കുന്നത്തുനാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.എൻ. വിജയൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ, ഉണ്ണിമായ, ബസിന്ത് കുമാർ, മനോജ് മനക്കേക്കര, പി.എം. വേലായുധൻ, ഒ.എം. അഖിൽ, സലീം വാഴപ്പിള്ളി, ശ്രീകാന്ത് എസ്. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോലഞ്ചേരിയിൽ റോഡ് ഷോ നടത്തി.