പെരുമ്പാവൂർ: ബ്രാഹ്മണർ സ്വധർമ്മ ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് മാതാപിതാക്കളെ സംരക്ഷിച്ച് ദൈവ തുല്യരായി കണ്ടാൽ ജീവിതം ശ്രേയസ്ക്കരമായിരിക്കുമെന്ന് പ്രശസ്ത വേദ പണ്ഡിതനും ആചാര്യനുമായ സീതാരാമ വാദ്ധ്യാർ. കേരള ബ്രാഹ്മണ സഭ എറണാകുളം ജില്ല യുവജന വിഭാഗം ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.വൈ.സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അനന്തൻസുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് കെ.ജി.വി. പതി, സെക്രട്ടറി പി.ആർ. ശകരനാരായണൻ , മുൻ സംസ്ഥാന പ്രസിഡന്റ് വി. രാമ ലിംഗം സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. രാമചന്ദ്രൻ , സംസ്ഥാന സമിതി അംഗങ്ങളായ ആർ. ഹരിഹരൻ , ആർ. അനന്തനാരായണൻ , വി.കൃഷ്ണസ്വാമി, യുവജന വിഭാഗം സംസ്ഥാന സമിതി അംഗം രാജ് നാരായണൻ ജില്ല സെക്രട്ടറി എസ്. ഗണേഷ്. എന്നിവർ പങ്കെടുത്തു.