മൂവാറ്റുപുഴ: ബാർ അസോസിയേഷനിലെ അഭിഭാഷകർക്കുള്ള തുടർ വിദ്യാഭ്യാസത്തിനു നൂതന നിയമങ്ങളെ സംബന്ധിച്ച പഠന ക്ലാസുകൾക്കും ഒരു വർഷം നീണ്ടു നിൽകുന്ന വിൻഡോസ് ഓഫ് വിസ്ഡം
എന്ന തുടർ നിയമ വിദ്യാഭ്യാസ പരമ്പര ഹൈക്കോടതി ജഡ്ജി അമിത് റാവൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. കെ ആർ സദാശിവൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ .ആർ .എസ് പ്രൊഫഷണൽ എക്സലൻസി അവാർഡ് ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ സിംഗ് വിജയികൾക്ക് വിതരണം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വീജു ചക്കാലക്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി ഹണി എം .വർഗീസ് , വിജിലൻസ് ജഡ്ജി എൻ. വി .രാജു, ഗവൺമെന്റ് പ്ലീഡർ സാബു ജോസഫ് ചാലിൽ, അഡ്വക്കേറ്റുമാരായ എം.എസ്. അജിത്ത്, വർഗീസ് മാത്യു പീറ്റർ, കെ.ഏലിയാസ്, എൻ. രമേശ് , ടോമി മേമ്മന, ഒ.വി അനീഷ് എന്നിവർ പങ്കെടുത്തു.