പെരുമ്പാവൂർ: പെരുമ്പാവൂർ - മൂവാറ്റുപുഴ എം.സി.റൂട്ടിലെ രാത്രി യാത്രാപ്രതിസന്ധിയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അടിയന്തര ഇടപെടൽ. പെരുമ്പാവൂരിൽ നിന്നും രാത്രി 7.40 ന് ശേഷം മൂവാറ്റുപുഴയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഇല്ലാത്തത് യാത്രാ പ്രതിസന്ധിക്ക് കാരണമായിരുന്നു. എം.സി. റോഡിലെ രാത്രിയാത്രാ പ്രതിസന്ധി ചൂണ്ടിക്കാട്ടി യാത്രക്കാരുടെ പ്രതിനിധി എസ്. ശ്രീനാഥ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. ആലുവയിൽ നിന്ന് രാത്രി 8.20ന് പുറപ്പെട്ട് 9ന് പെരുമ്പാവൂരിൽ എത്തി തുടർന്ന് മൂവാറ്റുപുഴക്ക് പോകുന്ന ബസ് സർവീസ് കെ.എസ്.ആർ.ടി.സി ആരംഭിച്ചുകഴിഞ്ഞു.