വൈപ്പിൻ:പഞ്ചമി സ്വയം സഹായ സംഘം വൈപ്പിൻ യൂണിയൻ പഞ്ചമി ബഡ്ജറ്റ് ബസാർ ഞാറക്കലിൽ ഉടൻ തുടങ്ങും. ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം പഞ്ചമി സംസ്ഥാന വൈസ് ചെയർപേഴ്‌സൺ ബിന്ദു ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ എൻ.ജി.രതീഷ് അധ്യക്ഷത വഹിച്ചു.കെ. പി. എം. എസ്. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് പി.കെ.സുഗുണൻ, സെക്രട്ടറി ടി.പി. സുരേഷ്, പഞ്ചമി കോഡിനേറ്റർ ഉഷ രാജൻ, അസി. കോഡിനേറ്റർ ബിന്ദു സുഭാഷ്, കമ്മിറ്റിയംഗം കെ.കെ.പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.