kklm
മണ്ണത്തൂർ തുരുത്തുമറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിൻറെ ഭാഗമായി നടക്കുന്ന നാരായണീയ പാരായണം

കൂത്താട്ടുകുളം: മണ്ണത്തൂർ തുരുത്തുമറ്റത്ത് ഭഗവതിക്ഷേത്രോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് കാഴ്ചശീവേലി നടക്കും. വൈകിട്ട് 5 ന് പിണ്ഡിമറ്റം ശിക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന കുംഭകുടഘോഷയാത്ര ഹൈസ്കൂൾ ജംഗ്ഷൻ, തീയറ്റർ ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തും. ഗജരാജൻ പട്ടാമ്പി മണികണ്ഠൻ തിടമ്പേറ്റും, വിവിധ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. 6.45 ന് ദീപാരാധന തുടർന്ന് വലിയകാണിക്ക, 10 ന് വിളക്കിനെഴുന്നള്ളിപ്പ്, 1 മണിക്ക് മുടിയേറ്റ്. നാളെ രാവിലെ 6.30 ന് കലംകരിക്കൽ നടക്കും തുടർന്ന് 7.30 മുതൽ പൊങ്കാല, രാത്രി 8 ന് കോട്ടയം മെഗാബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും 1 മണിക്ക് ഗരുഡൻ തൂക്കവും നടക്കുമെന്ന് ഹൈന്ദവസൊസൈറ്റി ഭാരവാഹികളായ വി.എസ്. സുധാകരൻ, ലിജോ ഗോപി, വിജയൻ കുന്നേൽ എന്നിവർ അറിയിച്ചു. ഇന്നലെ കലശാഭിഷേകവും പഞ്ചവാദ്യവും തിരുവാതിര കളിയും ചാക്യാർക്കൂത്തും നടന്നിരുന്നു.