കൂത്താട്ടുകുളം: കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ എട്ടരയ്ക്ക് കുംഭകുടം ശ്രീബലി എഴുന്നെള്ളിപ്പ് കോഴിപ്പിള്ളി കറുകശ്ശേരി പരദേവതാ ക്ഷേത്രത്തിൽ നിന്നുമാരംഭിക്കും. 9ന് പാണ്ടിമേളം പെരുവനം പ്രകാശൻ മാരാരും സംഘവും, മയൂരനൃത്തം- അവതരണം ആർപ്പൂക്കര ശ്രീജിത്ത്. വൈകിട്ട് 4.30ന് കോഴിപ്പിള്ളി ശാസ്താ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര. 7.15ന് നൃത്തനാടകം ഏകലവ്യൻ,​ 7.20ന് കാപ്പുകെട്ട്, അരിയേറ്, എതിരേല്പ് 7.30ന് നൃത്തനൃത്ത്യങ്ങൾ, 8.30ന് കലാസന്ധ്യ അവതരണം മൂകാംബിക കലാസമിതി മീങ്കുന്നം, 10.30 ന് വിളക്കിനെഴുന്നള്ളിപ്പ് 12ന് ഗരുഡൻ തൂക്കം. നാളെ 8ന് നാരായണീയ പാരായണം 11.30നും ഉച്ചകഴിഞ്ഞ് 4.30നും പാനതുള്ളൽ, വൈകിട്ട് 7ന് പൂമൂടൽ, വടക്കേനട വലിയഗുരുതി , വലിയ കാണിക്ക 8.30ന് ബാലെ- ശാലുമേനോൻ അവതരിപ്പിക്കുന്ന രൗദ്രമുഖി.