കോലഞ്ചേരി: ഏറെകാലമായി തകർന്ന് കിടന്ന കുറുഞ്ഞി പുത്തൻകുരിശ് റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തും. കോലഞ്ചേരിയിലെത്തിയ നവകേരള സദസിൽ മീമ്പാറ കടുവേലിക്കകത്ത് പി.കെ. തങ്കപ്പൻ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. റോഡ് 5.2 മീറ്റർ വീതിയിൽ നിർമ്മിക്കും. ഓടകൾ പൂർത്തിയാക്കാനും മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയിൽ തീരുമാനമായി. പൂതൃക്ക, പുത്തൻകുരിശ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്.