കൂത്താട്ടുകുളം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കൂത്താട്ടുകുളം മേഖലയുടെ നേതൃത്വത്തിൽ ലോകാരോഗ്യദിനസന്ദേശ വിളംബരറാലിയും പൊതുസമ്മേളനവും നടന്നു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ശ്രീധരീയം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് ഡോ. സജേഷ് മാത്യു അദ്ധ്യക്ഷനായി.
ഡോ.അഞ്ജലി ശ്രീകാന്ത് ആരോഗ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ജാസ്മിൻ സാം, ഡോ. ബേസിൽ ജോണി, ഡോ രമ്യ രാജേഷ്, ഡോ. എൻ.പി. ശ്രീകല, ഡോ. ശ്രീരാഗ് പി. നമ്പൂതിരി, ഡോ കുസുമം, കൗൺസിലർമാരായ ജോൺ എബ്രഹാം, മരിയ ഗൊരേത്തി, പി.ജി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഡോക്ടർമാരായ റോബിൻ റോയ്, എം.ജെ. എലിസിറ്റ, ധന്യ എൻ. പിള്ള, ക്രിസ് സൂസൻ, രേഷ്മ, സ്വാതി, അമൽ മരിയ എന്നിവർ വിളംബരറാലിക്ക് നേതൃത്വം നൽകി.