കൂത്താട്ടുകുളം: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചും കാർഷിക കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് കെ.ജെ. മാത്യു കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ റാലിക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് ഉദ്ഘാടനം ചെയ്തു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോമി മാത്യു അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി ജോൺ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് ജോൺ, സാബു കുര്യാക്കോസ്, സുരേഷ് പാതിരിക്കൽ, കെ.സി. ഷാജി, ജോൺ എബ്രഹാം, മർക്കോസ് ഉലഹന്നാൻ, ബേബി തോമസ്, കെ.എം. തമ്പി, എൻ.കെ. നാരായണൻ, ഡൊമിനിക് അഗസ്റ്റിൻ, എം.വി. ജോബി, അജി തോമസ് എന്നിവർ പങ്കെടുത്തു.