ldf
ശാന്തൻപാറ പഞ്ചായത്തിലെ പൂപ്പാറയിൽ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ .ജോയ്സ് ജോർജിന് ജനങ്ങൾ നൽകിയ സ്വീകരണം

മൂവാറ്റുപുഴ : മലയോര മേഖലയുടെ ഏലമല പ്രദേശത്ത് സ്വതന്ത്രവും സുതാര്യവുമായി ജീവിതം ഉറപ്പു വരുത്തുവാൻ നിലകൊളളുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്. രാജകുമാരി, സേനാപതി, ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു ജോയ്സ്. രാവിലെ 7.30 ന് പുതുകിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. പര്യടന പരിപാടി എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞും കുരവയിട്ടും ഉപചാരങ്ങളോടെയാണ് സ്ഥാനാർത്ഥിയെ ജനങ്ങൾ വരവേറ്റത്. 4 പഞ്ചായത്തുകളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് വൻജനാവലിയുടെ സാന്നിധ്യത്തിൽ പാറത്തോട്ടിൽ പര്യടനം അവസാനിച്ചു. തിങ്കളാഴ്ച ഇടുക്കി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും.