
തൃപ്പൂണിത്തുറ: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് സക്ഷമ കണയന്നൂർ താലൂക്ക് സമിതിയുടെയും എസ്.എൻ.ഡി.പി യോഗം ഇരുമ്പനം ശാഖയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര, ദന്തരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ രോഗനിർണയ ക്യാമ്പ് ട്രാഫിക് പൊലീസ് എസ്.ഐ സി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. രാംകുമാർ, ആർ. പ്രസാദ്, ശാഖാ ഭാരവാഹികളായ എം.എൻ. മോഹനൻ, സുധീഷ് ബാബു, ദിലീപ് കുമാർ, ഗ്രീഷ്മ മുരളി എന്നിവർ സംസാരിച്ചു. അമൃത ആശുപത്രി ക്യാമ്പ് കോ-ഓർഡിനേറ്റർ ജയൻ നേതൃത്വം വഹിച്ചു. പങ്കെടുത്ത 300 പേരിൽ 150ൽ പരം ആളുകൾ സൗജന്യ തുടർ ചികിത്സയ്ക്ക് അർഹരായി.