001

കാക്കനാട്: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് കൊല്ലംകുടിമുകൾ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ്‌ ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പ്രവീൺ കെ.ബി. അദ്ധ്യക്ഷനായി. രാജി സുനിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ സി.സി. വിജു, സജി പി. വാവ, അരുൺ പുതിയയിൽ, രമ്യ രെജു, കെ.ആർ. അശോകൻ, ബിനീഷ് ഇളവുംകൽ, ഷാൾവി ചിറക്കപ്പടി, കെ. ടി. ശശി, മഹേഷ്‌ എം.എം., വിജു പി.കെ., അഭിജിത് രാജ്‌, ഷീബ മുരളി, ദീപ്തി പ്രശാന്ത്, കെ.എൻ. രാജൻ, കെ.ആർ. പ്രമോദ്, രതി ഉദയൻ, മിനി അനിൽകുമാർ, മനേഷ് എം. എം., പ്രാർത്ഥന പ്രശാന്ത്, അഞ്ജന തമ്പി, ദിയ പ്രവീൺ, പ്രശാന്ത് അമ്പാടി എന്നിവർ സംസാരിച്ചു.