1

പള്ളുരുത്തി: ജൈൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പള്ളുരുത്തി എസ്.ഡി.പി.വൈ .ഐ .ടി .ഇ.യിൽ ലോക കുരുവി ദിനം , ജല ദിനം എന്നിവയോടനുബന്ധിച്ച് കുരുവിക്കൂട് ,പറവകൾക്ക് കുടിവെള്ളത്തിനായി മൺപാത്രം , ഫല വൃക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു. അദ്ധ്യാപക പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ പറവ സ്നേഹം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ചടങ്ങ് പ്രിൻസിപ്പൽ അഭിരാമി ഉദ്ഘാടനം ചെയ്തു. ജൈൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് ഷേണായ് പദ്ധതി വിശദീകരിച്ചു. 28 തവണ രക്തദാനം ചെയ്ത നയൻ .എസ്. ദേശായിയെ ചടങ്ങിൽ ആദരിച്ചു. എം.എം.സലിം ,പങ്കജ് ആഷർ ,ഹരീഷ് ദന്ദ്, റിഡ്ജൻ റിബല്ലോ , സുജിത്ത് മോഹൻ , എന്നിവർ സംസാരിച്ചു.