
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ(എസ്.ഐ.ബി) ചീഫ് ഫിനാൻഷ്യൽ ഓഫീസറായി(സി.എഫ്.ഒ) വിനോദ് ഫ്രാൻസിസിനെ നിയമിച്ചു. കൂടാതെ ബാങ്കിന്റെ പ്രധാന മാനേജീരിയൽ പദവിയിലേക്കും നിയമനം നൽകി. ബാങ്കിംഗ് രംഗത്തും കോർപ്പറേറ്റ് ഫിനാൻസ് മേഖലയിലും 18 വർഷത്തെ അനുഭവസമ്പത്തുള്ള വിനോദ് ഫ്രാൻസിസ് 2021 ജൂൺ മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെപ്യൂട്ടി സി.എഫ്.ഒ ആയി പ്രവർത്തിക്കുകയാണ്. നിയമനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ സി.എഫ്.ഒയും സീനിയർ ജനറൽ മാനേജരുമായ എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസറായി നിയമിച്ചു.