തോപ്പുംപടി: ഗ്രെയ്റ്റർ കൊച്ചി ഡെവലപ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന വിശാല കൊച്ചി നവ വികസന സാദ്ധ്യതകൾ എന്ന സെമിനാർ സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷൈൻ ആൻ്റണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, ടി.എൻ. മോഹനൻ, മേയർ അഡ്വ. എം. അനിൽകുമാർ, അഡ്വ. ജിജോ കെ എസ്, പ്രെഫ. ആൻ്റി ടി.ജെ., അഡ്വ. ഡയാന ഡേവിഡ് എന്നിവർ സംസാരിച്ചു. സുസ്ഥിര വികസനത്തിൽ ഊന്നൽ നൽകി റോഡ്, റെയിൽ, ജലഗതാഗതം, വ്യോമയാനം, ടൂറിസം, ഫിഷറീസ്, മാലിന്യ സംസ്കരണം, സാംസ്കാരിക - കായിക - കലാ, വ്യവസായവും സംരഭകത്വം, ഇൻഫോർമേഷൻ ടെക്നോളജി, നോളജ് ഇക്കണോമി, പരിസ്ഥിതിയും ദുരിത നിവാരണവും ഹൗസിംഗ് എന്നീ വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിഷയാവതരണവും ചർച്ചകളും നടന്നു. വിശാല കൊച്ചി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ യൂത്ത് ബാൻഡും കലാപരിപാടികളുമുണ്ടായിരുന്നു.