മൂവാറ്റുപുഴ: എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ ടൗൺഹാളിൽ പൊതുസമ്മേളനം ചേരും. സി. പി. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ് പങ്കെടുക്കും.