കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴന്തോട്ടം ശാഖയുടെ 11-ാമത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെയും പഠനശിബിരത്തിന്റെയും സമാപന സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുനിൽ പാലിശേരി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ അദ്ധ്യക്ഷനായി. കെ.കെ. സോമൻ, കെ.കെ. ഷാജി, പഴങ്ങനാട് ശാഖായോഗം പ്രസിഡന്റ് ടി.കെ. ബിജു, എം.പി. സജീവൻ എന്നിവർ സംസാരിച്ചു. സ്വാമിനി നിത്യചിന്മയി ക്ലാസെടുത്തു.