കൊച്ചി: ഹൈസ്‌കൂളുകളിൽ പാഠപുസ്തക സൊസൈറ്റികളുടെ ചുമതലയുള്ള അദ്ധ്യാപകരെ സാമ്പത്തികബാദ്ധ്യതയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റി യോഗം ആരോപിച്ചു.
പാഠപുസ്തകങ്ങൾ മാറുമ്പോൾ വില്പന നടത്താത്ത പുസ്തകങ്ങളുടെ വില സൊസൈറ്റി സെക്രട്ടറിമാർ അടയ്ക്കണമെന്ന നിബന്ധന അംഗീകരിക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി, കെ.എ. ഉണ്ണി, വിൻസന്റ് ജോസഫ്, ഷക്കീലബീവി, ബിജു വർഗീസ്, പി.ജി. സേവ്യർ, പി.എ. സുനിത, കെ.വി. ലാക്ടോദാസ് തുടങ്ങിയവർ പ്രസംഗിച്ചു.