
കൊച്ചി: റിലയൻസ് ഡിജിറ്റലിന്റെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് വില്പനയായ 'ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ചു. എല്ലാ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നേടാം. ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിലിൽ ഉപഭോക്താക്കൾക്ക് പ്രമുഖ ബാങ്കുകളുടെ കാർഡുകളിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും കൺസ്യൂമർ ഡ്യൂറബിൾ വായ്പകളിൽ 15,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. റിലയൻസ് ഡിജിറ്റൽ ഫ്‌ളെക്‌സിബിൾ ഇ.എം.ഐ ഓപ്ഷനുകൾ സഹിതം എളുപ്പത്തിലുള്ള വായ്പാ സൗകര്യവും വാഗ്ദാനം ചെയ്യുന്നു. എല്ലാ ആപ്പിൾ ഐഫോണുകളിലും 12,000 രൂപ വരെയുള്ള ഡബിൾ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.