
കൊച്ചി: വിഷു ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇന്ത്യയിലെ മുൻനിര ജുവലറി ബ്രാൻഡായ മിആ ബൈ തനിഷ്‌ക്. ഈ ആഘോഷ നാളിൽ 15,000 രൂപയിലധികം വിലയുള്ള വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 50 ശതമാനം കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഏപ്രിൽ 14 വരെ ഓഫർ ലഭ്യമാകും.
തിളങ്ങുന്ന വർണ്ണക്കല്ലുകളും കണ്ണഞ്ചിപ്പിക്കുന്ന സ്വർണവും മിന്നുന്ന വജ്രവും തിളങ്ങുന്ന വെള്ളിയുംകൊണ്ട് രൂപകൽപ്പന ചെയ്തതാണ് മിആ ബൈ തനിഷ്‌ക് ആഭരണങ്ങൾ . ഉത്സവകാലങ്ങളിൽ സമ്മാനമായി നല്കാൻ ഉത്തമമായ കമ്മലുകൾ, സ്റ്റഡുകൾ, മോതിരങ്ങൾ, ബ്രെയിസ്‌ലെറ്റുകൾ, ഈയർ കഫുകൾ, പതക്കങ്ങൾ, നെക്‌ലേസുകൾ, മംഗൽസൂത്രകൾ തുടങ്ങി 2500ൽ അധികം ഡിസൈനുകളിൽ ആഭരണങ്ങൾ മിആ ശേഖരത്തിലുണ്ട്.