skoda

മുംബൈ: ഡിജിറ്റൽവൽക്കരണത്തിലൂടെ ഭാവി വളർച്ച കൈവരിക്കാൻ സ്‌കോഡ ഇന്ത്യ ഒരുങ്ങുന്നു.

ഇതിനായി സ്‌കോഡ ഗിയർ ഹെഡ്‌സെന്ന എൻ.എഫ്. ടി നിയന്ത്രിത ഡിജിറ്റൽ സംവിധാനം കമ്പനി തയ്യാറാക്കി. അടുത്ത വർഷം വിപണിയിലെത്തുന്ന കോംപാക്ട് എസ്. യു . വിയ്ക്ക് പേര് നിർദേശിക്കാൻ സ്‌കോഡ നടത്തിയ ഡിജിറ്റൽ ക്യാംപയിനായ ' നേം യുവർ സ്‌കോഡ' വൻ വിജയമായിരുന്നു. ഇതുവരെ ഓൺലൈനിൽ ഒന്നര ലക്ഷം പേരുകളാണ് നിർദേശിക്കപ്പെട്ടത്.

ഇന്ത്യയിൽ 24 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ വിൽപനയിൽ 24 മണിക്കൂറിനകം 709 കാറുകൾക്ക് ബുക്കിംഗ് നേടാനായി. അറ്റകുറ്റപ്പണികൾ നടക്കവെ ദൂരസ്ഥലത്ത് നിന്ന് കാർ പരിശോധിക്കാൻ ഉടമയ്ക്ക് കഴിയും വിധം സർവീസ് കാം നടപ്പാക്കി. രാജ്യത്തെ മുഴുവൻ ഷോറൂമുകളും സ്കോഡ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.