
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ വാഹനമായ എസ്.യു.വി 3എക്‌സ്.ഒ ഏപ്രിൽ 29ന് വിപണിയിൽ അവതരിപ്പിക്കും. ആധുനിക സങ്കേതികവിദ്യകളുമായി എത്തുന്ന എസ്.യു.വി 3എക്‌സ്.ഒ ഈ വിഭാഗത്തിൽ ഒരു പുതിയ മോഡൽ കൂടി സൃഷ്ടിക്കും.
'നിങ്ങൾ ആഗ്രഹിക്കുന്നതും അതിലേറെയും" എന്ന ടാഗ് ലൈനോടെ എത്തുന്ന എസ്.യു.വി 3എക്‌സ്.ഒ നഗര ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതപ്പുറമുള്ള ഫീച്ചറുകൾ സജ്ജമാക്കിയാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ആവേശകരമായ പ്രകടനം, അത്യാധുനിക സങ്കേതികവിദ്യ, എല്ലാം ഉൾക്കൊണ്ടുള്ള രൂപകൽപന, സമാനതകളില്ലാത്ത സുരക്ഷ എന്നിവ എസ്.യു.വി 3എക്‌സ്.ഒ ഉറപ്പുനൽകുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കമ്പനിയുടെ നിർമാണ കേന്ദ്രത്തിലായിരിക്കും പുതിയ എസ്.യു.വിയുടെ നിർമ്മാണം.