honda-bike

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം വിൽപനയിൽ മികച്ച നേട്ടവുമായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ വൻകുതിപ്പ്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 48,93,522 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ 12 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം മാത്രം 3,86,455 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതിൽ 3,58,151 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 28,304 വാഹനങ്ങൾ കയറ്റുമതി നടത്തി. മാർച്ചിലെ ആഭ്യന്തര വില്പനയിൽ 81 ശതമാനം വാർഷിക വളർച്ചയും കയറ്റുമതിയിൽ 95 ശതമാനം വളർച്ചയും നേടി.