 
മുളന്തുരുത്തി: പുളിക്കമാലി വെട്ടിക്കൽ റോഡിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ലേക്ഷോർ ഹോസ്പിറ്റൽ ജീവനക്കാരനായ ചെത്തിക്കോട് പുൽപ്പറയിൽ വീട്ടിൽ സന്തോഷ് (55)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5:30 ന് ഭാര്യ ധന്യയും മകൾ അനന്യയുമായി വെട്ടക്കൽ ഉള്ള ഭാര്യ വീട്ടിൽനിന്ന് മടങ്ങും വഴി എതിർദിശയിൽ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂവരെയും ഉടനെ എ.പി. വർക്കി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിനെ രക്ഷിക്കാൻ ആയില്ല. ഗുരുതരമായി പരിക്കേറ്റ ഭാര്യ ധന്യയേയും മകൾ അനന്യയെയും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മകൻ: അനോജ്( നഴ്സിംഗ് വിദ്യാർത്ഥിയാണ്). മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.