പറവൂർ: കവിയും ഭാഷാ പണ്ഡിതനുമായിരുന്ന മൂത്തകുന്നം എം.കെ. കൃഷ്ണൻ മുൻഷിയുടെ മകളും എഴുത്തുകാരനും റിട്ട. അദ്ധ്യാപകനുമായ ചേന്ദമംഗലം ജയവിഹാറിൽ പരേതനായ സി.ജി. ജയപാലിന്റെ ഭാര്യയുമായ എം.കെ. ശാന്ത (79) നിര്യാതയായി. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. മക്കൾ: ജെ. ബിനു(അദ്ധ്യാപകൻ, ഐ.ടി.ഐ. കളമശേരി), ജെ. ബിന്ദുരാജ്(മാദ്ധ്യമ പ്രവർത്തകൻ ട്വിന്റി ഫോർ ന്യൂസ്). മരുമകൾ: സംഗീത(അദ്ധ്യാപിക, മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പറവൂർ).