h
ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് പേരുടെ മരണത്തിന് ഇടയായ കാർ ചാലക്കപ്പാറ വിൻകോസ് വളവിൽ തകർന്ന നിലയിൽ

ചോറ്റാനിക്കര: ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കാഞ്ഞിരമറ്റം നീർപ്പാറ റോഡിൽ ചാലക്കപ്പാറ വളവ് സ്ഥിരം അപകട മേഖലയാണ്. ഒരു മാസത്തിനിടെ പത്തോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഇന്നലെ ആമ്പല്ലൂർ സ്വദേശികളായ രണ്ട് യുവാക്കൾ ആണ് അപകടത്തിൽ പെട്ടത്. രാത്രിയാണ് അപകടങ്ങൾ കൂടുതലും. അപകടസാദ്ധ്യത മുന്നറിയിപ്പ് നൽകി സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതാരും ഗൗനിക്കാറില്ലെന്ന് പറയുന്നു.

ശബരിമല സീസൺ ആയാൽ അപകടങ്ങൾ ഇവിടെ നിത്യസംഭവമാണ്. ഉപ റോഡുകളിൽ നിന്ന് അപ്രതീക്ഷിതമായി വാഹനങ്ങൾ കയറി വരുന്നതും അപകടത്തിന് കാരണമാണ്. ഭാരം കയറ്റിവരുന്ന നിരവധി വാഹനങ്ങൾ ഇവിടെ നിയന്ത്രണം തെറ്റി​മറിയുന്നതും പതിവായിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കാത്തതിനാൽ ആണ് അപകടങ്ങൾ ഉണ്ടാകുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങൾക്ക് കാരണമാകുന്നു. സീബ്രാലൈൻ, ഹംബ് എന്നിവ കണ്ടാലും വേഗം കുറയ്ക്കുന്നില്ല എന്ന് പ്രദേശവാസികളുടെ ആരോപണവും ഉണ്ട്.ഒരുതരത്തിലും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്ന യുവാക്കളും ഇതുവഴി കടന്നുപോകുന്ന വഴിയാത്രക്കാർക്ക് ഭീഷണിയാണ്.

രണ്ട് കിലോമീറ്ററോളം വളവും കാഴ്ച മറയ്ക്കുന്ന വഴിയരികിലെ മരങ്ങളും അപകടക്കെണി​ ഒരുക്കുന്നു. കാഞ്ഞിരമറ്റത്ത് നിന്ന് കോട്ടയത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്താവുന്ന ഒരു പാതയാണിത്.

........................

സൈൻ ബോർഡുകൾ വാഹന യാത്രക്കാർക്ക് കാണാവുന്ന തരത്തി​ൽ വയ്ക്കണം. അമി​തവേഗത്തി​ലാണ് ഇവി​ടെ വാഹനങ്ങൾ പോകുന്നത്. ട്രാഫി​ക് നി​യമങ്ങൾ പാലി​ക്കുന്നതി​നും നടപടി​ വേണം.

നി​മേഷ് അരയങ്കാവ്, സമീപവാസി​