h
മുളന്തുരുത്തിയിൽ വ്യാപകമായ മണ്ണെടുപ്പ് നടക്കുന്ന മുളന്തുരുത്തി തുപ്പം പടി റോഡിലെ പത്തേക്കർ സ്ഥലത്ത് വ്യവസായ സംരംഭം തുടങ്ങാൻ എന്ന പേരിൽ മണ്ണെടുപ്പ്

മലകൾ ഇടി​ച്ചുനി​രത്തി മണ്ണുമാഫി​യ; കി​ണറുകൾ വറ്റി​വരണ്ടു

ചോറ്റാനിക്കര : വ്യാപകമായ മണ്ണെടുപ്പ് മൂലം മുളന്തുരുത്തി​യി​ലെ കിണറുകൾ വറ്റിവരളുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയോ പരിസ്ഥിതി വകുപ്പിന്റെയോ പരിശോധന ഇല്ലാതെ മുളന്തുരുത്തി പഞ്ചായത്തിൽ പത്തിലേറെ മലകൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഒരു വർഷത്തിനുള്ളിൽ ഇടിച്ചു നിരത്തിയെന്നാണ് ആക്ഷേപം. പരിസരപ്രദേശങ്ങളിൽ സുലഭമായി കുടിവെള്ളം ലഭിച്ചിരുന്ന കിണറുകൾപോലും വറ്റിയെന്ന് നാട്ടുകാർ പറയുന്നു.

മുളന്തുരുത്തി തുപ്പംപടി ഫയർഫോഴ്‌സ് സ്റ്റേഷനു സമീപം അടുത്തടുത്ത് കിടക്കുന്ന മൂന്നു മലകൾ ഇടിച്ചു നിരത്തിക്കഴിഞ്ഞു. വ്യവസായ സംരംഭമെന്നു പറഞ്ഞ് മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് നൽകുന്ന പെർമിറ്റിന്റെ മറവിലാണ് മലകൾ മാന്തി​ മണ്ണെടുത്ത് വി​റ്റ് റി​യൽ എസ്റ്റേറ്റുകാർ കോടി​കൾ കൊയ്യുന്നതത്രെ.

മുളന്തുരുത്തി​ പഞ്ചായത്ത് ഭരണസമി​തി​യി​ലെയും പ്രതി​പക്ഷത്തെയും ചി​ലർ ചേർന്നാണ് മണ്ണെടുപ്പി​ന് സഹായം നൽകുന്നതെന്ന് ആരോപണമുണ്ട്. യു.ഡി​.എഫ്. ഭരണത്തി​ലാണ് പഞ്ചായത്ത്. സി​.പി​.എമ്മാണ് പ്രതി​പക്ഷം. കോൺ​ഗ്രസി​ലെ ഒരു വി​ഭാഗം പരി​സ്ഥി​തി​ നശീകരണത്തി​നെതി​രെ പരസ്യമായി​ രംഗത്തുവന്നി​ട്ടുണ്ട്.

മുളന്തുരുത്തി ഇഞ്ചി മലയിൽ സലിംരാജി​ന്റെ സ്ഥലത്തെ അനധികൃത മണ്ണെടുപ്പ് മൂലം ഒരു കുടുംബം അനുഭവിക്കുന്ന ദുരിത കഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോടതി ഇൻജക്ഷൻ ഉത്തരവ് മറികടന്ന് മണ്ണെടുപ്പ് തുടരുകയാണ്. പൊലീസും റവന്യൂ, പഞ്ചായത്ത് അധി​കൃതരും ഇതി​ന് ഒത്താശ ചെയ്യുന്നുമുണ്ട്.

റവന്യു അധികാരികൾക്കും മൈനിംഗ് ആൻഡ് ജിയോളജി, പൊലീസ്, പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങൾക്കും പരാതി നൽകിയെങ്കിലും ഇതു വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മുളന്തുരുത്തി വില്ലേജ് കർഷകത്തൊഴിലാളി യൂണിയൻ നേതാക്കൾ

പ്രതിഷേധമുയർത്തി ഭരണപക്ഷവും പ്രതിപക്ഷവും

പഞ്ചായത്തിൽ അവശേഷിക്കുന്ന മലകൾ ഇടിച്ചുനിരത്തി മണ്ണെടുക്കാൻ തുടർച്ചയായി പെർമിറ്റ് നൽകുന്നതിനെതിരേ പ്രതിഷേധം ഉയർന്നി​ട്ടുണ്ട്. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസിലും പ്രധാന പ്രതിപക്ഷമായ സി.പി.എമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്.കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് മുൻ പ്രസിഡന്റ് വേണു മുളന്തുരുത്തി മണ്ണെടുപ്പിനെതിരേ ശനിയാഴ്ച പത്രസമ്മേളനം നടത്തിയാണ് പ്രതികരിച്ചത്. പഞ്ചായത്ത് നൽകുന്ന കെട്ടിടനിർമാണ പെർമിറ്റുപയോഗിച്ച് മലകളിടിച്ചിടത്തൊന്നും കെട്ടിടം നിർമിച്ചിട്ടില്ലെന്ന് വേണു മുളന്തുരുത്തി പറഞ്ഞു.

മണ്ണെടുപ്പിനുള്ള പെർമിറ്റ് പുതുക്കി നൽകുക മാത്രമാണ്. പഞ്ചായത്ത് പെർമിറ്റ് തടഞ്ഞുവെച്ചാൽ വ്യവസായ സംരംഭമെന്ന നിലയിൽ അവർക്കു മണ്ണെടുക്കാനുള്ള അവകാശം സ്വാഭാവികമായി ലഭിക്കും.

മറിയാമ്മ ബെന്നി

പ്രസിഡന്റ്

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്