ആലുവ: എസ്.എൻ.ഡി.പി യോഗം തോപ്പുംപടി ചക്കനാട്ട് ശാഖ ഗുരുധർമ്മ പാഠശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഘം ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമവും ഗുരുദേവൻ ധ്യാനമിരുന്ന തോട്ടുമുഖം ശ്രീനാരായണഗിരിയിലെ വാത്മീകി കുന്നും സന്ദർശിച്ചു.
അദ്വൈതാശ്രമത്തിലെത്തിയ കുട്ടികൾക്ക് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഗുരുദർശനങ്ങളെ കുറിച്ച് ക്ലാസെടുത്തു. ചക്കനാട്ട് മഹേശ്വരി ക്ഷേത്രം മേൽശാന്തി കെ.പി. സതീഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം അദ്ധ്യാപികരായ സ്മിത സുനിൽ, ധന്യ ഷൈബിൻ, ഹിമ ഷിജു, ബീന പ്രദീപ് എന്നിവർ നേതൃത്വം നൽകി.