photo
എൽ.ഡി.എഫ്.സ്ഥാനാർഥി കെ. ജെ. ഷൈൻ പുതുവൈപ്പ് ജംഗ്ഷനിൽ വോട്ടർമാരോട് സംസാരിക്കുന്നു

വൈപ്പിൻ: എൽ.ഡി.എഫ്.സ്ഥാനാർഥി കെ. ജെ. ഷൈൻ ഇന്നലെ വൈപ്പിൻ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഗോശ്രീ ജംഗ്ഷനിൽ എൽ.ഡി.എഫ്. പാർലമെന്റ് മണ്ഡലം ചെയർമാൻ കെ. എം. ദിനകരൻ പര്യടനം ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ഗോപി കോട്ടമുറിക്കൽ, ജോൺ ഫെർണാണ്ടസ്, എ. പി. പ്രിനിൽ, ജോസി പി. തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതുവൈപ്പ് , എളങ്കുന്നപ്പുഴ, വളപ്പ്, മാലിപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷം ഞാറക്കൽ,നായരമ്പലം , കുഴുപ്പിള്ളി എന്നിവടങ്ങളിലും പര്യടനം നടത്തി പള്ളത്താംകുളങ്ങരയിൽ സമാപിച്ചു. മണ്ഡലത്തിന്റെ ബാക്കി ഭാഗങ്ങളിലെ പര്യടനം15ന് നടത്തും.