photo
ചെറായി തൃചൈതന്വേശ്വരി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സി.എസ്. സന്തോഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കുട നിവർത്തൽ

വൈപ്പിൻ: ചെറായി പാലച്ചുവട്കാവ് ധർമ്മപരിപാലനസഭ തൃചൈതന്യേശ്വരി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സി.എസ്. സന്തോഷ് തന്ത്രിയുടേയും ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തിയുടേയും കാർമ്മികത്വത്തിൽ കുട നിവർത്തൽ നടത്തി. പ്രസിഡന്റ് രാജു കൊട്ടാരത്തിൽ, സെക്രട്ടറി അജേഷ്, ഖജാൻജി ബേബി എന്നിവർ പങ്കെടുത്തു. 9ന് വൈകീട്ട് 7.30ന് താലം വരവ്. 10ന് ഭരണി നാളിൽ രാവിലെ 5ന് നിർമ്മാല്യ ദർശനം, 5.30ന് അഷ്ട ദ്രവ്യ ഗണപതി ഹോമം, 9ന് നവകലശാഭിഷേകം, 10ന് എഴുന്നള്ളിപ്പ്, 4.30ന് പകൽപ്പൂരം, രാത്രി 8.30ന് കലാ സന്ധ്യ, തുടർന്ന് കരോക്കെ ഗാനമേള, രാത്രി 12ന് ഗുരുതി.