കൊച്ചി: എസ്.സി, എസ്.ടി എംപ്‌ളോയീസ് ആൻഡ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റായി സി.എസ്. രാജേന്ദ്രൻ, സെക്രട്ടറിയായി സി.കെ. മുരളി, ട്രഷററായി പി. കൃഷ്ണസ്വാമി എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ സമ്മേളനവും കുടുംബസംഗമവും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജേഷ് ഓൾനടിയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി രാമൻ പുന്നത്തിരിയൻ സംഘടനാസന്ദേശം നൽകി. എ.കെ. വാസു, ഡാലിയ ശ്രീധർ, പി.ടി. കൃഷ്ണൻകുട്ടി, പി.എം. മായ, എൻ.വി. ഷിബു, കെ. ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഡ്വ. ശാന്തമ്മ, സി.വി. സീന, എൻ. വിനോദിനി, കെ.വി. അശോകൻ, വേണു മുളവുകാട്, ശശി സി.പി എന്നിവരെ ആദരിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന സണ്ണി എം. കപിക്കാടിന് ഉപഹാരം നൽകി.