pradeep
എം.പി പ്രദീപ് കുമാർ (ജനറൽ സെക്രട്ടറി)

കൊച്ചി: പുഴകളിൽ നിന്നു മണൽവാരാമെന്ന സർക്കാർ പ്രഖ്യാപനം മഴക്കാലത്തിന് മുമ്പ് നടപ്പാക്കണമെന്ന് ബി എം എസ് സംസ്ഥാന സെക്രട്ടറി കെ.വി മധുകുമാർ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ നിർമ്മാണ തൊഴിലാളി സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണൽ ലഭ്യതക്കുറവുമൂലം എം. സാൻഡ് സി​ന്റെ വില അനിയന്ത്രിതമായി ഉയർന്നു. കടവുകളിൽ മണൽവാരി പഞ്ചായത്തു വഴി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് ഉപകാരമാവും. വെള്ളപ്പൊക്കത്തിനും ഒരുപരിധിവരെ പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികളായി കെ.എം സതീഷ് കുമാർ (പ്രസിഡന്റ്), എം.പി പ്രദീപ് കുമാർ (ജനറൽ സെക്രട്ടറി), പി.എസ് വിഷ്ണു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.