 
കൊച്ചി: വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂളിലെ അവധിക്കാല ബൈബിൾ പഠന ക്ലാസുകൾ (വി.ബി.എസ്) ആരംഭിച്ചു. ടോക്ക് എച്ച് കൊച്ചിൻ ശാഖ പ്രസിഡന്റും ടോക്ക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സി.എസ്. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ടോക്ക് എച്ച് സ്ഥാപനങ്ങളുടെ പാതിരി ഫാദർ പി.ജെ. ജേക്കബ് 'അവന്റെ ചിറകിനടിയിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വി.ബി.എസ് ഡയറക്ടർ കവിത കുര്യൻ, ഡോ. അലക്‌സ് മാത്യു, ഷെവലിയാർ പത്രോസ് പങ്കപള്ളി, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മീരാ തോമസ്, കുര്യൻ തോമസ്, മധു ചെറിയാൻ, പോൾ വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.