kklm
കൂത്താട്ടുകുളത്ത് ജോണി നെല്ലൂർ പത്രസമ്മേളനം നടത്തുന്നു

കൂത്താട്ടുകുളം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം അസ്വസ്ഥരുടെ കൂടാരമാണെന്നും കൂടുതൽ പേർ പാർട്ടി വിടുമെന്നും ജോണി നെല്ലൂർ. ആ കൂടാരം വിട്ട് പുറത്തുവന്ന സജി മഞ്ഞക്കടമ്പനെ യഥാർത്ഥ കേരള കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേത്തിൽ പറഞ്ഞു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസും യു.ഡി.എഫും തകർന്നുതുടങ്ങി. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ആളില്ലാത്ത അവസ്ഥയാണ് രാജിയിലൂടെ വ്യക്തമാകുന്നത്. പൗരത്വ നിയമമുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടില്ലായ്മയാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മുഖമുദ്ര. പിറവം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇപ്പോഴും ഉണ്ടോയെന്ന് സംശയമാണെന്നും, ഏത് എം.എൽ.എക്ക് ഒപ്പവും ഏതാനുംപേർ നടക്കുന്നത് സ്വാഭാവികമാണെന്നും ജോണി നെല്ലൂർ പറഞ്ഞു. ടോമി കെ തോമസ്, ജോയി കളത്തിങ്കൽ പി കെ ജോൺ, ടോജിൻ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.