മൂവാറ്റുപുഴ : കൊന്നശേരി നീലകണ്ഠൻ നമ്പൂതിരി കഥകളിയിലൂടെമൂവാറ്റുപുഴയെ അടയാളപ്പെടുത്തിയ കലാകാരനായിരുന്നുവെന്ന് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ. മൂവാറ്റുപുഴ കാവിൽ കൊന്നശ്ശേരി നീലകണ്ഠൻ നമ്പൂതിരി അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്ന പായിപ്ര രാധാകൃഷ്ണൻ. ചടങ്ങിൽ കൊന്നശേരി ശങ്കരൻ നമ്പൂതിരി അനുസ്മരണ ദീപം കൊളുത്തി. കലാമണ്ഡലം ബാലസുബ്രമണ്യൻ, ചമ്പക്കര വിജയൻ, കൊന്നശേരി കാളിദാസൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് മേജർസെറ്റ് കഥകളി അവതരിപ്പിച്ചു.