y
മരട് നഗരസഭ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കെ.ബാബു എം.എൽ.എ സംസാരിക്കുന്നു

മരട്: മരട് നഗരസഭാങ്കണത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. കെ.ബാബു എം.എൽ.എ, മുൻ മന്ത്രി ഡൊമിനിക് പ്രസൻ്റേഷൻ, നെട്ടൂർ മഹല്ല് മുസ്ലീം ജമഅത്ത് ഹത്തീബ് ഷിഹാബുദ്ദീൻ അമാനി, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ഫാ. ഡൊമിനിക് പട്യാല, തമ്പി സ്വാമി, ഇ.എൻ. നന്ദകുമാർ, സി.ഇ.വിജയൻ, പി.ബി. വേണുഗോപാൽ, ജിൻസൺ പീറ്റർ, എം.ബി. സുനിൽകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ. മുഹമ്മദ്, ശോഭ ചന്ദ്രൻ, റിനി തോമസ്, ബേബി പോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, സിബി സേവ്യർ, നഗരസഭ സെക്രട്ടറി ഇ.നാസ്സിം, എ.ഹുസൈൻ എന്നിവർ സംസാരിച്ചു. ആശാപ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.