 
കൊച്ചി: ദി ന്യൂ ഫേസസ് മോഡൽ സെർച്ച് പരിപാടിയുമായി ടാലന്റ് ഏജൻസിയായി അനിമ. മോഡലുകൾ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഹെയർ സ്‌റ്റൈലിസ്റ്റുകൾ, ഫോട്ടോഗ്രാഫർമാർ എന്നീ മേഖലകളിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് ഏജൻസിയാണ് അനിമ. 18 വയസും അതിന് മുകളിലും പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ന്യൂ ഫേസ് മോഡൽ സെർച്ചിൽ അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് ഫോർട്ട്കൊച്ചിയിലുള്ള സേവ് ദി ലൂമിന്റെ വൺ സീറോ എയ്റ്റിൽ ഏപ്രിൽ 13ന് നടത്തുന്ന ഗ്രൗണ്ട് ഇവന്റിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. അനിമയുടെ സ്ഥാപകരായ ഗുണിത സ്റ്റോബ്, മാർക്ക് ലുബുറിക് എന്നിവരടങ്ങുന്ന പാനലാണ് വിധികർത്താക്കൾ.
ഷോർട്ലിസ്റ്റ് ചെയ്യുന്നവർക്ക് അനിമയുടെ പ്രാതിനിധ്യത്തിൽ നടത്തുന്ന ദേശീയ അന്തർദേശീയ അസൈൻമെന്റുകളിൽ ഫീച്ചർ ചെയ്യാനുള്ള അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും @animacreatives.