കൊച്ചി: കാക്കനാട് പടമുഗൾ തൊട്ടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്നാരംഭിക്കും. രാവിലെ ഏഴിന് പഞ്ചവിംശതി കലശാഭിഷേകം, പന്തീരടി പൂജ. ഒമ്പതിന് കലംവയ്പ്പ് (പൊങ്കാല), വൈകിട്ട് ആറിന് ചിന്ത്പാട്ട്, തുടർന്ന് പുഷ്പാഭിഷേകം, വൈകിട്ട് ഏഴിന് സംഗീത സദസ്, തുടർന്ന് നൃത്തനൃത്യങ്ങൾ, കനലാട്ടം (നാടൻപാട്ടുകൾ), രാത്രി എട്ടിന് വിളക്കിനെഴുന്നെള്ളിപ്പ്. നാളെ രാവിലെ ആറിന് ഉദയാസ്തമനപൂജ, 10.30ന് കളഭാഭിഷേകം, തുട‌ർന്ന് സർപ്പങ്ങൾക്ക് കളമെഴുത്തുംപാട്ടും, തിരുവാതിരകളി, കൈകൊട്ടിക്കളി, ഡാൻസ്. 11ന് വൈകിട്ട് 6.45ന് ചാക്യർകൂത്ത്, 8.30ന് കൈകൊട്ടിക്കളി, 9.30ന് നാടൻപാട്ട്. 12ന് വൈകിട്ട് 6.45ന് താലപ്പൊലി, വൈകിട്ട് 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്, 8.30ന് ഭക്തിഗാനസുധ, 13ന് വൈകിട്ട് 5.30ന് പകൽപ്പൂരം, പാണ്ടിമേളം, രാത്രി 9.30ന് നാടൻപാട്ട്, പുലർച്ചെ ഒന്നിന് എഴുന്നെള്ളിപ്പ്, തുടർന്ന് വലിയഗുരപതി, മംഗളപൂജ. ഏപ്രിൽ 20ന് ഏഴാംപൂജ ദിവസം തൊണ്ടുചാരൽ എന്നിവ നടക്കും.