
കൊച്ചി: ലോകമെമ്പാടുമുള്ള 50 കുട്ടികൾക്ക് പുതുജീവൻ പകർന്ന് നൽകി ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവ്. പ്രമുഖ വ്യവസായി എം.. എ യൂസഫലിയുടെ അഞ്ച് പതിറ്റാണ്ട് പൂർത്തിയായ പ്രവാസജീവിതത്തിന് ആദരവായാണ് പ്രവാസി സംരംഭകനും ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യ, ഈജിപ്ത്, സെനഗൽ, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് പുതുജീവിതത്തിലേക്ക് ചുവടുവെച്ചത്. സംഘർഷ മേഖലകളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ കുട്ടികൾ ഇതിൽ ഉൾപ്പെടും. ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ട് മാസം മുതൽ പ്രായമുള്ള കുട്ടികൾക്കാണ് ഗോൾഡൻ ഹാർട്ട് കൈത്താങ്ങായത്.