library
ആയവന എസ്.എച്ച്.റീഡിംഗ്റൂംആൻഡ് പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള താളം ബാലവേദിയുടെ വാർഷീകക വായനവിയികൾക്കുളള സർട്ടിഫിക്കറ്റ് വിതരണം നടത്തി താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: ആയവന എസ്.എച്ച്. റീഡിംഗ്റൂം ആൻഡ് പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള താളം ബാലവേദിയുടെ വാർഷികവും വായനാമത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് എബ്രോൺ സജി അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് ജോർജ് സി.കോനാട്ട് സ്വാഗതംപറഞ്ഞു. സമ്മാനങ്ങൾ ആയവന എസ്.എച്ച്. ചർച്ച് വികാരി ഫാ. മാത്യു മുണ്ടക്കൽ വിതരണംചെയ്തു. ആയവന എസ്.എച്ച്. എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്റി ജോസഫ്, ലൈബ്രറി സെക്രട്ടറി രാജേഷ് ജയിംസ്, ബാലവേദി കൺവീനർ കെ.വി. സാജു, സെക്രട്ടറി ക്രിസ രാജേഷ്, ലൈബ്രേറിയൻ മഞ്ചു എന്നിവർ പങ്കെടുത്തു.