കൊച്ചി: ലോക ആരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി. രോഹിണി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, വാരപ്പെട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, മാർ ബസേലിയോസ് ഡെന്റൽ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാരപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എം. അനില ബേബി അദ്ധ്യക്ഷയായി. ജില്ലാ റീ പ്രോഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ.എം.എസ് രശ്മി മുഖ്യപ്രഭാഷണം നടത്തി. മാർ ബസേലിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ, കോതമംഗലം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സാംപോൾ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ സി.എം. ശ്രീജ, ടെക്‌നിക്കൽ അസിസ്റ്റന്റ് പി.എസ്. സുബീർ എന്നിവർ സംസാരിച്ചു.